മീനച്ചിലാറ്റിൽ വീട്ടമ്മയെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി
1485910
Tuesday, December 10, 2024 7:13 AM IST
കോട്ടയം: കുമാരനല്ലൂരിൽ മീനച്ചിലാറ്റിൽ വീട്ടമ്മയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമാരനെല്ലൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തേക്കിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ടി.കെ. ലീലാമണി(56)യാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കുമാരനെല്ലൂർ പടിഞ്ഞാറ്റുമാലി ഭാഗത്ത് വെസ്കോ വില്ലയ്ക്കു സമീപം മീനച്ചിലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടരയോടെ ഇവർ കുളിക്കാൻ പോകുന്നത് പ്രദേശവാസി കണ്ടിരുന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീക രിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു നാലിനു വീട്ടുവളപ്പിൽ. മക്കൾ: ആതിര, അനന്തു കൃഷ്ണൻ, അഖിൽ നാഥ്. മരുമകൻ: ശ്രീകാന്ത്.