വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപനവും നവീകരിച്ച പെരിയോർ സ്മാരകം ഉദ്ഘാടനവും നാളെ
1486088
Wednesday, December 11, 2024 5:19 AM IST
വൈക്കം: തന്തൈ പെരിയോർ ഇ.വി. രാമസ്വാമി നായർ പങ്കെടുത്ത വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നാളെ നടക്കും.
രാവിലെ 10ന് വൈക്കം വലിയ കവലയിൽ തന്തൈ പെരിയോർ സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നവീകരിച്ച സ്മാരകവും ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി, തമിഴ്നാട് ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി. വേലു, എം.പി. സ്വാമിനാഥൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എംഎൽഎ, സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വാർഡ് കൗൺസിലർ രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.
എം.കെ. സ്റ്റാലിന് ഇന്നു കുമരകത്ത്
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരുടെ സംഘവും ഇന്ന് ഉച്ചയോടെ കുമരകത്ത് എത്തും.
വൈക്കത്ത് നാളെ തന്തൈ പെരിയോര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തുന്ന സ്റ്റാലിനും സംഘത്തിനും താമസിക്കാന്‍ കുമരകത്തെ രണ്ട് റിസോര്‍ട്ടുകളിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.