മിന്നിത്തിളങ്ങും നക്ഷത്രങ്ങൾ, ക്രിബ്സെറ്റുകൾ, സമ്മാനങ്ങൾ... കമനീയ ശേഖരവുമായി സെന്റ് ജോസഫ് ബുക്ക് സ്റ്റാള്‍
1486222
Wednesday, December 11, 2024 7:24 AM IST
ചങ്ങനാശേരി: അറുനൂറു രൂപവിലയുള്ള നാനോ ക്രിബ് സെറ്റുകള്‍, മഞ്ഞുവീഴുന്ന ക്രിസ്മസ് ട്രീകള്‍, മിന്നിത്തിളങ്ങുന്ന എല്‍ഇഡി നക്ഷത്ര വിളക്കുകള്‍, വീടുകളും പുല്‍ക്കൂടുകളും കമനീയമാക്കാനുള്ള അലങ്കാരവസ്തുക്കള്‍. മനസും കണ്ണുകളും പുളകമണിയിക്കുന്ന വര്ണാഭകാഴ്ചകളുടെ കമനീയശേഖരമാണ് ചങ്ങനാശേരി അരമനപ്പടിക്കലുള്ള സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ് ആന്‍ഡ് ബുക്ക് സ്റ്റാളിലുള്ളത്.
610 മുതല്‍ 35,000രൂപ വരെ വിലയുള്ള ക്രിബ് സെറ്റുകളാണ് ഏറെ ആകര്‍ഷകം. അഞ്ച് ഇഞ്ച് വലുപ്പമുള്ള ചെറുസെറ്റു മുതല്‍ മൂന്നടി വലുപ്പമുള്ള ഫൈബര്‍ സെറ്റുവരെയുള്ള ക്രിബുകളും വിവിധ വലുപ്പങ്ങളിലുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളും ശ്രദ്ധേയ കാഴ്ചകളാണ്.
19 ഇഞ്ച് സൈസിലുള്ള ഇംപോര്‍ട്ടഡ് പോളിമാര്ബിള് ഹൈക്വാളിറ്റി ക്രിബ് സെറ്റ് പ്രത്യേകതയുള്ളതാണ്. ഇവ വെള്ളത്തില്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കാന്‍ കഴിയും. വർണവസ്ത്രങ്ങളണിയിച്ച മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും ആട്ടിടയന്മാരും ഏറെ കൗതുകകരമാണ്.
കൂടാതെ വിവിധ വലുപ്പത്തിലുള്ളതും വര്‍ണങ്ങളിലുള്ളതുമായ ട്രീകളും ഡെക്കറേഷന് ഇനങ്ങളും പാപ്പാ ഉടുപ്പുകള്‍, തൊപ്പികള്‍, മാജിക് വടികള്‍, വര്‍ണ ബലൂണുകള്‍, മണിമുഴങ്ങുന്ന ലൈറ്റുകള്‍ തുടങ്ങിയവയും ആകര്‍ഷകങ്ങളാണ്. ക്രിസ്മസ് ഫ്രണ്ടിന് കൈമാറാനുള്ള സമ്മാനങ്ങളും അനവധിയാണ്.