പ്രതിഷേധ കൂട്ടായ്മ നടത്തി
1485898
Tuesday, December 10, 2024 7:13 AM IST
പെരുവ: നിര്‍മാണം നടക്കുന്ന വെള്ളൂര്‍ കെആര്‍എല്‍(കേരള റബര്‍ ലിമിറ്റഡ്) പദ്ധതി പ്രദേശത്ത് സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഓണക്കാലത്ത് അനുവദിച്ച ഉത്സവബത്ത അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക, പ്ലാന്റിന്റെ നിര്‍മാണ ജോലികളില്‍ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പി.പി. ഷാജി അധ്യക്ഷത വഹിച്ചു. കെ.കെ. രമേശന്, കെ.എസ്. വേണുഗോപാല്‍, കെ.ഡി. വിശ്വനാഥന്, പി.വി. സന്തോഷ്, സി.എം. രാധാകൃഷ്ണന്, എ.കെ. രജീഷ്, കെ.കെ. സുനില്‍കുമാര്‍, എം.ആര്. ഷാജി, സി.എ. കേശവന് എന്നിവര്‍ പ്രസംഗിച്ചു.