വൈദ്യുതി ചാർജ് വർധന: പ്രതിഷേധ മാർച്ചും ധർണയും നടത്തി
1486101
Wednesday, December 11, 2024 5:37 AM IST
കാഞ്ഞിരപ്പള്ളി: സാധാരണക്കാരായ ജനങ്ങളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ചാർജ് വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നാശ്യപ്പെട്ട് ഐഎൻടിയുസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി സബ് ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അജ്മൽ പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി മണ്ഡലം ഭാരവാഹികളായ സുനിൽ ജേക്കബ് മാന്തറയിൽ, റസിലി ആനിത്തോട്ടം, ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, രാജു വാളാച്ചിറ, പ്രസംഗിച്ചു.
കൂട്ടിക്കൽ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ കെഎസ്ഇബി ഓഫീസിനു മുന്പിൽ ധർണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. അബ്ദു ആലസംപാട്ടിൽ, വി.എം. ജോസഫ്, കെ.ആർ. രാജി, കെ.എൻ. വിനോദ്, റെജി വാര്യമറ്റം, ഷിയാദ് കൂട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.