ദീപിക കളര്‍ ഇന്ത്യ മത്സരവിജയികള്‍
1486087
Wednesday, December 11, 2024 5:19 AM IST
കോട്ടയം: ജില്ലാതല ദീപിക കളര്‍ ഇന്ത്യ ചിത്രരചനാ മത്സരത്തില്‍ കോട്ടയം ജില്ലയിലെ വിജയികളെ പ്രഖ്യാപിച്ചു. ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി കുട്ടികളില്‍ ദേശീയോദ്ഗ്രഥന ചിന്തകള്‍ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനാ മത്സരം നടത്തിയത്. ജില്ലയില്‍നിന്നു 45,000ല്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാ സ്കൂളുകളിലും അന്നേദിവസം ദേശീയോദ്ഗ്രഥന പ്രതിജ്ഞ ഏറ്റുചൊല്ലി. സംസ്ഥാന അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ ഇന്ത്യ എന്ന ചിന്തയ്ക്ക് വര്‍ണങ്ങള്‍ തീര്‍ത്തു.
(മത്സരവിജയികള്‍ വിഭാഗം, സ്ഥാനം, പേര് , സ്കൂള്‍ എന്നീ ക്രമത്തില്‍)
കെജി വിഭാഗം
1. ബ്രീന ബിനീഷ് (എംഎസ്ടി പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ് പായിപ്പാട്) 2. ആയിഷ താരീഷ് (എംഡി എല്‍പി സ്കൂള്‍ താഴത്തങ്ങാടി) 2. ജോയല്‍ ജെയ്സണ്‍ (മണിയംകുന്ന് അങ്കണവാടി ഈരാറ്റുപേട്ട).
എല്‍പി വിഭാഗം
1. റീതിക രഞ്ജിത്ത് (കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാന്നാനം) 2. മീനാക്ഷി പരമേശ്വര്‍ (ലൂര്‍ദ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ് കോട്ടയം) 2. അനാമിക ജി.എസ്. (സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ കാഞ്ഞിരത്താനം).
യുപി വിഭാഗം
1. ജെറിന് ജയ്സണ്‍ (ഹോളിക്രോസ് ഹൈസ്കൂള്‍ മോനിപ്പള്ളി) 2. നൈല ഫാത്തിമ (ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വടവാതൂര്‍) 2. എ.എസ്. ആദിത്യന് (സെന്റ് മേരീസ് യുപി സ്കൂള്‍ കുടമാളൂര്‍).
എച്ച്എസ് വിഭാഗം
1. ഹന്ന സൂസന് (വിമലാംബിക പബ്ലിക് സ്കൂള്‍ പാമ്പാടി) 2. അനാമിക ഷൈബു (സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കടുത്തുരുത്തി) 2. ജിബിന്‍ ജെയ്സണ്‍ (സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രാമപുരം).
എച്ച്എസ്എസ് വിഭാഗം
1. ജിസ് കെ. അനില്‍ (ക്ലൂണി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ചങ്ങനാശേരി) 2. ഏബല്‍ സിറിള്‍ വര്‍ഗീസ് (എംഎസ്ടി പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ് പായിപ്പാട്) 2. ടിയാ ജെന്സണ് (മേരി റാണി പബ്ലിക് സ്കൂള്‍ ളായിക്കാട്, ചങ്ങനാശേരി).