മാര്‍ച്ചും ധര്‍ണയും നടത്തി
1486181
Wednesday, December 11, 2024 7:14 AM IST
കോട്ടയം: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനങ്ങള്‍ ദിവസ വേതനാടിസ്ഥാനത്തിലാക്കുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഡിഎ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച ഡിഡിഇ ഓഫീസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, ട്രഷറര്‍ ടോമി ജേക്കബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി. പ്രദീപ്, എം.സി. സ്കറിയ, ബിനു ജോയ് സംസ്ഥാന നേതാക്കളായ ജേക്കബ് ചെറിയാന്, കെ.ജെ. സെബാസ്റ്റ്യന്‍, റെന്നി സെബാസ്റ്റ്യന്‍, ജില്ലാ നേതാക്കളായ കെ.ടി. അനില്‍കുമാര്‍, ജയമേരി ജോസഫ്, മോള്‍സി തോമസ്, ജിയോ ബി. ജോസ്, മനോജ് ജോസഫ്, സാബു ജേക്കബ്, എബിസണ്‍, റോസന്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.