സ്നേഹദീപത്തിന്റേത് അനുകരണീയ മാതൃക: മന്ത്രി വി.എന്‍. വാസവന്
1486108
Wednesday, December 11, 2024 5:44 AM IST
കുമരകം: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്ന് മന്ത്രി വി.എന്‍. വാസവന്. സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 45ാമതു സ്നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം കുമരകം ചക്രംപടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിടങ്ങൂര്‍ സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള പത്താമത് സ്നേഹവീടാണിത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ സ്നേഹദീപം പ്രസിഡന്റ് പ്രഫ. ഡോ. മേഴ്സി ജോണ്‍ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, അഡ്വ. എം.എന്‍. പുഷ്കരന്,
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കവിത ലാലു, കുമരകംപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ജോഷി, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.ജെ. സാബു, കിടങ്ങൂര്‍ സ്നേഹദീപം ഭാരവാഹികളായ ഗിരീഷ്കുമാര്‍ ഇലവുങ്കല്‍, എം.ദിലീപ് കുമാര്‍ തെക്കുംചേരില്‍, എന്‍.എസ്. ഗോപാലകൃഷ്ണന് നായര്‍ നിരവത്ത്, പി.ടി. ജോസ് പാരിപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.