മയക്കുമരുന്നിനെതിരേ പ്രസംഗ മത്സരം
1486110
Wednesday, December 11, 2024 5:44 AM IST
പാലാ: കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം മയക്കുമരുന്നു വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മാതാപിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന രൂപതാതല പ്രസംഗമത്സരം 14ന് പാലായില്‍ നടക്കും.
രാവിലെ വനിതകള്‍ക്കും ഉച്ചകഴിഞ്ഞ് പുരുഷന്മാര്ക്കുമായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തിന് പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരംഭിക്കുന്ന പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വനിതകള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ 9.30 വരെ സ്കൂളിലെത്തി ചെസ്റ്റ് നമ്പര്‍ കൈപ്പറ്റാം.
പുരുഷന്മാര്ക്ക് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ 1.30 വരെ ചെസ്റ്റ് നമ്പര്‍ നല്‍കും. മയക്കുമരുന്നിനെതിരേ മാതാപിതാക്കള്‍ എന്ന ആശയം അടിസ്ഥാനപ്പെടുത്തി നിശ്ചിത പ്രസംഗ വിഷയം ഓരോ മത്സരാര്‍ത്ഥിക്കും അഞ്ചു മിനിറ്റു മുന്‍പേ നല്‍കും.
പരമാവധി അഞ്ചു മിനിറ്റു മാത്രമാണ് മത്സര സമയം. വിജയികളെ മത്സര വേദിയില്‍ തന്നെ പ്രഖ്യാപിക്കും. വിജയികള്‍ക്കുള്ള കാഷ് പ്രൈസുകളും മെമന്റോയും പിന്നീട് വിതരണം ചെയ്യും. ഫോണ്‍.9447143305.