ഭിന്നശേഷി ദിനാചരണം: വിളംബരജാഥ നടത്തി
1485862
Tuesday, December 10, 2024 6:51 AM IST
കാഞ്ഞിരപ്പള്ളി: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ചിറക്കടവ് പഞ്ചായത്തംഗം ആന്റണി മാർട്ടിൻ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പൊൻകുന്നം എസ്എച്ച്ഒ ടി. ദിലീഷ് ഭിന്നശേഷിദിന സന്ദേശം നൽകി.
കുന്നുംഭാഗം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി കാവുങ്കൽ, കാഞ്ഞിരപ്പള്ളി ബിആർസി ബിപിസി വി.എം. അജാസ്, കാഞ്ഞിരപ്പള്ളി ബിആർസി സ്പെഷൽ എഡ്യൂക്കേറ്റർ കെ.ബി. നിഷാകുമാരി എന്നിവർ പ്രസംഗിച്ചു.