പന്തംകൊളുത്തി പ്രകടനം നടത്തി
1485901
Tuesday, December 10, 2024 7:13 AM IST
പെരുവ: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു മുളക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പെരുവ കവലയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.എന്‍. ദിവാകരന് നായര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സുബിന് മാത്യു, ഷീല ജോസഫ്, ലിസി റോയ്, എ.കെ. ഗോപാലന്, ജിത്തു കരിമാടം, പി.ആര്. രാജീവ്, വി.സി. വര്‍ഗീസ്, സലി വൈപ്പേല്‍, ബാബു പതിക്കാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലയാഴം: വൈദ്യുതി ചാർജ് വർധനവിനെതിരേ കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് യു. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. പോപ്പി, ഷീജാ ഹരിദാസ്, ജി. രാജീവ്, രമേഷ് പി. ദാസ്, ടി.എ. മനോജ്, കെ. ബിനിമോ൯ തുടങ്ങിയവർ സംബന്ധിച്ചു.