സമരജ്വാല തെളിച്ചു
1485899
Tuesday, December 10, 2024 7:13 AM IST
വടകര: മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും എതിരെ ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ധൃതി പിടിച്ച് വിധി നടപ്പിലാക്കരുതെന്നും കേന്ദ്ര ഗവൺമെന്റ് നിയമം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന്റെ മുന്നോടിയായി ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വടകര ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ സമരം കെപിഎംഎസ് സംസ്ഥാന കമ്മിറ്റിഅംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ദളിത് ആദിവാസി സംയുക്ത സമിതിയുടെ ജോയിന്റ് കൺവീനർ വി.സി.ജയൻ അധ്യക്ഷത വഹിച്ചു. സി.എ.കേശവൻ, ജമീല ഷാജു, ബൈജു തൊട്ടിത്തറ, അനിമോൾഷിബു, പി.കെ.ബിനോയ്, എസ്.കെ.പങ്കജാക്ഷൻ, ഫെനിൽ, പി.സി.സിബി തുടങ്ങിയവർ പ്രസംഗിച്ചു.