എഎച്ച്എസ്ടിഎ ധര്‍ണ 19ന്
1486094
Wednesday, December 11, 2024 5:19 AM IST
കോട്ടയം: ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുമ്പില്‍ 19ന് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോ. ധര്‍ണ സംഘടിപ്പിക്കും.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചു നിയമനങ്ങള്‍ അടിയന്തരമായി അംഗീകരിച്ച് പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് അസോ. ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സിജി സെബാസ്റ്റ്യന്‍, ജില്ല പ്രസിഡന്റ് അലക്സ് ടോം, സെക്രട്ടറി സോജന് പീറ്റര്‍, എം.യു. ജയിംസ്, മഞ്ജു ഫിലിപ്പ്, രാജേഷ് രാജന് എന്നിവര്‍ പ്രസംഗിച്ചു.