സപ്ലൈകോ ഉപരോധസമരം
1486219
Wednesday, December 11, 2024 7:24 AM IST
കുറുപ്പന്തറ: ക്രിസ്മസ് വിപണിയിലെ അമിതവില വര്‍ധനവും സാധനങ്ങളുടെ ലഭ്യത കുറവിനുമെതിരേ കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറ സപ്ലൈകോ ഉപരോധിച്ചു.
മണ്ഡലം പ്രസിഡന്റ് ബിനോ സഖറിയാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, ഐ.ഡി. ജോസ്, ജോജോ കോട്ടെപറമ്പില്‍, മാനുവല്‍ വര്‍ഗീസ്, ജിസ് തോമസ്, സജി പഴയിടം, ടോമി കാറുകുളം, തോമസ് കാളാരം, ജോയ് താന്നിനില്ക്കുംതടം, ജോസ് മുകളേല്‍, സൈമണ്‍ താനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.