എ​രു​മേ​ലി: സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും അം​ഗീ​കൃ​ത ലേ​ബ​ലും ഇ​ല്ലാ​തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സോ​ഡാ വി​ത​ര​ണം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ​മ​ല​യി​ലെ സോ​ഡാ നി​ർ​മാ​ണ സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്. പ​മ്പാ​വാ​ലി മേ​ഖ​ല​യി​ൽ സോ​ഡാ വി​ത​ര​ണം ചെ​യ്യു​ന്ന​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ​മി​ല്ലാ​തെ​യും ഹെ​ൽ​ത്ത്‌ കാ​ർ​ഡ് ഇ​ല്ലാ​തെ​യും എ​രു​മേ​ലി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ട് താ​ത്ക്കാ​ലി​ക ഹോ​ട്ട​ലു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് ഹോ​ട്ട​ലു​ക​ളും ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​റി​യി​ച്ച​തോ​ടെ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​രു​മേ​ലി ടൗ​ൺ, പേ​രൂ​ർ​ത്തോ​ട്, ക​ണ​മ​ല, കാ​ള​കെ​ട്ടി, മു​ക്കൂ​ട്ടു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ഷ മോ​ൾ, ജി​തി​ൻ, ആ​ഷ്ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.