എകെപിഎ സംസ്ഥാന സമ്മേളനം: പൊതുസമ്മേളനം നടത്തി
1486089
Wednesday, December 11, 2024 5:19 AM IST
കോട്ടയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡിനർഹനായ ദത്തൻ പുനലൂരിനെ മന്ത്രി അവാർഡ് നൽകി ആദരിച്ചു. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സര വിജയികൾക്കുള്ള അവാർഡും ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിനർഹനായ നിസാം അമ്മാസിനുള്ള അവാർഡും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മാനിച്ചു.
എം.കെ. തോമസ്കുട്ടി, ഇ.എസ്. ബിജു, ജയ്മോൾ, മുരളി, ഉണ്ണി കൂവോട്, എം.ആർ.എൽ. പണിക്കർ, ബി.ആർ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.