അസംപ്ഷനില്‍ സുസ്ഥിര വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1485906
Tuesday, December 10, 2024 7:13 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോളജ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിരവികസന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പെലിക്കണ്‍ ബയോടെക് ആൻഡ് കെമിക്കല്‍ ലാബ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.സി.എന്‍. മനോജ് ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണത്തില്‍ എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ.പി. രോഹിത് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, പ്രഫ. ജിസി മാത്യു, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. വൈനി ഗോപി, സെക്രട്ടറി ഡോ. മെറീന അലോഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.