പാഴ്വസ്തു ശേഖരണം ആരംഭിച്ചു
1486097
Wednesday, December 11, 2024 5:37 AM IST
വാഴൂർ: പഞ്ചായത്തിൽ മാലിന്യമുക്തം നവകേരള പദ്ധതിയുടെ ഭാഗമായി പാഴ്വസ്തുക്കൾ ശേഖരിക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. എല്ലാ മാസവും ഹരിത കർമ സേന ശേഖരിക്കുന്നതല്ലാത്ത വിവിധയിനം പാഴ് വസ്തുക്കളാണ് പ്രത്യേക പരിപാടിയിലൂടെ ശേഖരിക്കുന്നത്.
പ്ലാസ്റ്റിക് പായ, ഈ വേസ്റ്റുകൾ, തെർമോകോൾ, സെറാമിക്ക് ഇനങ്ങൾ, ബാഗ്, കുട, ചെരുപ്പ്, കുപ്പിച്ചില്ല തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഒരു വാർഡിൽ നാല് ശേഖരണ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്പത്, 10, 11, 12, 13 വാർഡുകളിലാണ് പാഴ്വസ്തു ശേഖരണം പൂർത്തിയായി.
ഇന്ന് ഒന്ന്, രണ്ട്, 14, 15, 16 വാർഡുകളിലുമാണ് ശേഖരണ നടത്തും. ശേഖരിക്കപ്പെടുന്ന പാഴ് വസ്തുക്കൾ ഒരാഴ്ചയ്ക്കകം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അറിയിച്ചു.