വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധം
1485912
Tuesday, December 10, 2024 7:13 AM IST
കോട്ടയം: അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ച് സാധാരണക്കാരെ ഇരുട്ടടിയേൽപ്പിച്ച പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നന്തിയോട് ബഷീർ, ടി.സി. റോയ്, ബൈജു പി. ജോർജ്, ബിജു ഇമ്മാനുവൽ, പി.എ. ബൈജു എന്നിവർ പ്രസംഗിച്ചു.
കോട്ടയം: വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോട്ടയം വൈദ്യുതിഭവനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ട്യൂബ് ലൈറ്റുമായി പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കെഎസ്ഇബി പരിസരത്ത് പ്രതീകാത്മകമായി തല്ലിപ്പൊടിച്ച് പ്രതിഷേധിച്ചു.
ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്മാന് പ്രഫ. ബാലു ജി. വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ ദാസ് അമ്പലാറ്റില്‍, ലൗജിന് മാളിയേക്കല്‍, സുമേഷ് നായര്‍, രാജേഷ് ഉമ്മന്‍ കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാമ്പാടി: സംസ്ഥാനത്ത് അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡിസിസി സെക്രട്ടറി ഷേർളി തര്യൻ യോഗം യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. മാത്തച്ചൻ പാമ്പാടി, സിജു കെ. ഐസക്ക്, എം.സി. ബാബു, എൻ.ജെ. പ്രസാദ്, അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യൻ ജോസഫ്, ഏലിയാമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.
കുമരകം: വൈദ്യുതിനിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ഓഫീസിലേക്കു നടത്തിയ പ്രകടനം ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എ.വി. തോമസ്, സി.ജെ. സാബു, ചാണ്ടി മണലേൽ, ജാേഫി ഫെലിക്സ്, ദിവ്യാ ദാമാേദരൻ, കൊച്ചുമോൻ തുടങ്ങിയവർ പങ്കെടുത്തു.