നിരവധി പരാതികൾക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കി: മന്ത്രി വി.എൻ. വാസവൻ
1486185
Wednesday, December 11, 2024 7:14 AM IST
വൈക്കം: വിവിധ വിഷയങ്ങളിൽ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടാകാത്ത സാധാരണക്കാരുടെ നിരവധി വിഷയങ്ങൾക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കാനായെന്ന് മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും വൈക്കം താലൂക്ക് പരാതിപരിഹാര അദാലത്ത് വല്ലകം സെന്റെ മേരീസ് പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സി.കെ.ആശ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, എഡിഎം ബീന പി.ആനന്ദ്,പാലാ ആർഡിഒ കെ.പി.ദീപ എന്നിവർ പ്രസംഗിച്ചു.