വാനനിരീക്ഷണ പരിപാടി നടത്തി
1485900
Tuesday, December 10, 2024 7:13 AM IST
കടുത്തുരുത്തി: തലയോലപ്പറമ്പ് ആര്‍ട്ട് മിഡീയയും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ചേര്‍ന്ന് കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയുടെ ഗ്രൗണ്ടില്‍ വാനനിരീക്ഷണ പരിപാടി നടത്തി.
കാന്‍ഫെഡ് അവാര്‍ഡ് ജേതാവും ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയുമായ പി.ജി. ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. അമേച്വര്‍ ആസ്ട്രോണമറും ആസ്ട്രോ കേരള കോട്ടയം ചാപ്റ്റര്‍ കോര്‍ഡിനേറ്ററുമായ ബിനോയ് പി. ജോണി ആസ്ട്രോണമിയുടെ അടിസ്ഥാന പാഠങ്ങളെന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കെ.കെ. രവീന്ദ്രന്, ആര്‍ട്ടിസ്റ്റ് ശ്രീജേഷ് ഗോപാല്‍, ഹരികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.