തെരുവുനായ വന്ധീകരണത്തിന് എബിസി പദ്ധതി നടപ്പാക്കണം: സിപിഎം
1485897
Tuesday, December 10, 2024 7:13 AM IST
വൈക്കം: നഗരത്തിൽ ജനജീവിതത്തിന് ഭീഷണിയായി തെരുവുനായ്ക്കൾ പെരുകുന്നതിനെ പ്രതിരോധിക്കാൻ എബിസി പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നഗരസഭയ്ക്കു മുന്നിൽ ധർണ നടത്തി. ഏരിയ കമ്മറ്റി അംഗം എം. സുജിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് എസ്. ഹരിദാസൻ നായർ അധ്യക്ഷത വഹിച്ചു.
സമരത്തിന്റെ ഭാഗമായി പ്രവർത്തകർ ചെയർപേഴ്സണെയും നഗരസഭ സെക്രട്ടറിയേയും ഉപരോധിച്ചു. സി.പി.ജയരാജ്, രാഗിണി മോഹനൻ, പി.ടി. രാജേഷ്, പി.സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.