പ്രതിഷേധ പ്രകടനവും ധർണയും
1485865
Tuesday, December 10, 2024 6:51 AM IST
പൊൻകുന്നം: മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരേ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് മണിമല പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വി.എസ്. അജ്മൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി. പി.എം. സലിം, ടി.എ. ശിഹാബുദ്ദീൻ, എം.ഐ. നൗഷാദ്, നാസർ കങ്ങഴ, നാസർ കോട്ടവാതുക്കൽ, പി.എം. ഷാജഹാൻ, ഹനീഫ മാടക്കാലിൽ, പി.ഐ. അബ്ദുൾ ഷുക്കൂർ, സി.ഐ. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ: വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ കെഎസ്ഇബി ഓഫീസ് പടിക്കൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിഷേധ ധർണ നടത്തും. ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിക്കും.