ബുള്ളറ്റ് പോസ്റ്റിലിടിച്ചു വിദ്യാർഥിനി മരിച്ചു
1485911
Tuesday, December 10, 2024 7:13 AM IST
ആർപ്പൂക്കര: കോളജിൽനിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വിദ്യാർഥിനി മരിച്ചു. വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെഇ കോളജിലെ ബികോം അവസാനവർഷ വിദ്യാർഥിനിയാണ്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം. അപകടമുണ്ടായ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അമ്മ അജിത ഇസ്രയേലിൽ നേഴ്സാണ്. ഏക സഹോദരൻ നിധിൻ (ആർമി). സംസ്കാരം പിന്നീട്.