സ്കൂള്‍ കോമ്പൗണ്ടില്‍ നായ്ക്കളുടെ വിളയാട്ടം; ഭയന്നുവിറച്ച് കുട്ടികള്‍
1486109
Wednesday, December 11, 2024 5:44 AM IST
കടനാട്: കുരുന്നുകള്‍ പഠിക്കുന്ന സ്കൂളിന്റെ കോമ്പൗണ്ടില്‍ നായ്ക്കളുടെ വിളയാട്ടം. കടനാട് സെന്റ് മാത്യൂസ് എല്‍പി സ്കൂളിന്റെ പരിസരത്തും കോമ്പൗണ്ടിലുമാണ് സ്ഥിരമായി നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. കുട്ടികളെ കാണുമ്പോള്‍ നായ്ക്കൾ ഓടി അടുത്തുവരുന്നത് കുട്ടികളെ ഭയവിഹ്വലരാക്കുന്നു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. നായ്ക്കളുടെ വിളയാട്ടം മൂലം സ്കൂളില്‍ വരാന്‍ പോലും കുട്ടികള്‍ മടിക്കുകയാണ്. നായക്കളെ നിയന്ത്രിക്കാൻ അനടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ അധികൃതരോട് ആവശ്യപ്പെട്ടു.