അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യുപി സ്കൂള്‍ നവതിയിലേക്ക്
1486225
Wednesday, December 11, 2024 7:24 AM IST
അയര്‍ക്കാട്ടുവയല്‍: നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ച പകര്‍ന്ന പയനിയര്‍ യുപി സ്കൂള്‍ നവതി നിറവിലേക്ക്. നവതി ആഘോഷങ്ങളുടെ വിജയത്തിനായി 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രഭാവര്‍മ എന്നിവര്‍ രക്ഷാധികാരികളും ജോബ് മൈക്കിള്‍ എംഎല്‍എ ചെയര്മാന്, എം.ആര്. ശശി വര്‍ക്കിംഗ് ചെയര്മാന്, എന്‍. രാജു, മഞ്ജു സുജിത്ത്, കെ.എന്‍. സുവര്‍ണകുമാരി,
സുനിത സുരേഷ്, ബിനോയ് ജോസഫ്, മറിയാമ്മ മാത്യു, വിനോദ് പണിക്കര്‍, നിഷാന്ത് ആര്., ജയിംസ് ആന്റണി, കെ.എ. ജോസഫ്, സോണി ഫിലിപ്പ്, എം.എസ്. വിശ്വനാഥന്, സി.എസ്. രമേശ്, പ്രീതി എച്ച്. പിള്ള, സിനി കുര്യന് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.