പ്രളയ അനുസ്മരണം ഇന്ന്
1461475
Wednesday, October 16, 2024 5:46 AM IST
മുണ്ടക്കയം: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ മുണ്ടക്കയം യൂണിറ്റിന്റെയും കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ കൂട്ടിക്കൽ പ്രകൃതി ദുരന്തത്തിന്റെ വാർഷിക അനുസ്മരണം ഇന്നു രാവിലെ 10ന് മുണ്ടക്കയം ടൗണിൽ നടക്കും.
പ്രളയമുണ്ടായി മൂന്നുവർഷം കഴിഞ്ഞിട്ടും പ്രളയ ദുരിതാശ്വാസ നടപടികൾ പൂർത്തിയാകാത്തതിലും പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും പ്രകൃതിദുരന്തത്തിൽ നശിച്ച പാലം, റോഡുകൾ തുടങ്ങിയവ നവീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അനുസ്മരണം നടത്തുക.
ഫാ. ജിതിൻ ഫെർണാണ്ടസ് കോട്ടമേടിന്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ കെഎൽസിഎ മുണ്ടക്കയം യൂണിറ്റ് പ്രസിഡിന്റ് റെജി ചാക്കോ അധ്യക്ഷത വഹിക്കും. ഏന്തയാർ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സേവ്യർ മാമൂട്ടിൽ മുഖ്യസന്ദേശം നൽകും. റെമിൻ രാജൻ, ചാർളി കോശി, സെബാസ്റ്റ്യൻ ചുള്ളിത്തറ, സൂസമ്മ വർഗീസ്, ജിജി നിക്കോളാസ് എന്നിവർ പ്രസംഗിക്കും.