കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയ്ക്കു തുടക്കം
1461474
Wednesday, October 16, 2024 5:46 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി. നാലു ദിനങ്ങളിലായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് കായികമേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ശാലിയമ്മ ജയിംസ്, എഇഒ എസ്. സുൽഫിക്കർ, പ്രിൻസിപ്പൽ പ്രഫ. സീമോൻ തോമസ്, സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി വി.പി. സജിമോൻ, ബിപിസി അജാസ് വാരിക്കാട്, റിസംപ്ഷൻ കമ്മിറ്റി കൺവീനർ നാസർ മുണ്ടക്കയം, അധ്യാപക പ്രതിനിധി ടോമി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
103 സ്കൂളുകളിൽ നിന്നായി 2123 കുട്ടികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്.