സ്വർണ നേട്ടവുമായി ഡോ. ബാബു സെബാസ്റ്റ്യൻ
1461473
Wednesday, October 16, 2024 5:46 AM IST
പൊൻകുന്നം: തൃശൂരിൽ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നീറിയാനിക്കൽ ഡോ. ബാബു സെബാസ്റ്റ്യൻ. നാല് സ്വർണമാണ് ചാമ്പ്യഷിപ്പിലെ വിവിധ മത്സരങ്ങളിലൂടെ ഇദ്ദേഹം നേടിയത്.
50, 100 മീറ്റർ ഫ്രീസ്റ്റൈലിലും 50 മീറ്റർ ബട്ടർഫ്ളൈയിലും 4x50 മീറ്റർ മെഡ്ലെ റിലേയിലും ഇദ്ദേഹം ഒന്നാം സ്ഥാനം നേടി. അക്വാട്ടിക്സ് അസോസിയേഷൻ കോട്ടയം ജില്ലാ ടീമിനു വേണ്ടിയാണ് മത്സരിച്ചത്.
1981-82 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി നീന്തൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മുൻ സൂപ്രണ്ടായിരുന്നു. 2023ൽ സർവീസിൽ നിന്ന് വിരമിച്ചു. ഭാര്യ ബിന്ദു. ഡോ. മെറിൻ ബാബു, ഷെറിൻ ബാബു എന്നിവർ മക്കളാണ്.