കറുകച്ചാൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം
1461472
Wednesday, October 16, 2024 5:46 AM IST
വാഴൂർ: കറുകച്ചാൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിൽ ആരംഭിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ജോൺ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സുബിൻ നെടുംപുറം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ഓമന, കൺവീനർ എം.എസ്. ശ്രീജിത്ത്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ജി. സതീഷ് കുമാർ, ഹെഡ്മാസ്റ്റർ റെനി വർഗീസ്, പിടിഎ പ്രസിഡന്റ് വി.കെ. സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സാബു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്ത്ര, സാമൂഹ്യ, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളാണ് നടക്കുന്നത്. ശാസ്ത്രോത്സവം നാളെ സമാപിക്കും.