കരിയർ ഗൈഡൻസ് സെമിനാർ
1461468
Wednesday, October 16, 2024 5:45 AM IST
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ്, പാരാ മെഡിക്കൽ കോഴ്സുകളെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. സിസിമോൾ ജോർജ്, സോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഡോ. സിമ്മി എം. വർക്കി സെമിനാർ നയിച്ചു.