ഫ്രാന്‍സിസ്കന്‍ അല്മായസഭ രൂപത വാര്‍ഷികവും തിരുനാളും
1461466
Wednesday, October 16, 2024 5:45 AM IST
പാലാ: ഫ്രാന്‍സിസ്കന്‍ അല്മായസഭ പാലാ രൂപത വാര്‍ഷികവും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളും 17നു രാവിലെ 9.30 മുതല്‍ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തില്‍ വിവിധ യൂണിറ്റ്, റീജിയന്, രൂപത സമിതികളുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും.
രൂപത വാര്‍ഷിക സമ്മേളനത്തില്‍ എസ്എഫ്ഒ രൂപത പ്രസിഡന്റ് സോജന് മാത്യു കോയിക്കല്‍ വാരപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. പ്രമോദ് പി. ജോസഫ്, ഫാ. ആന്റണി വെച്ചൂര്‍ ഒഎഫ്എം, ഫാ. ആദര്‍ശ് വടക്കേത്ത് ഒഎഫ്എം, രൂപത ഭാരവാഹികളായ ടോമി സേവ്യര്‍ തെക്കേല്‍, തോമസ് മാത്യു മടിക്കാങ്കല്‍, കുര്യന് ചെറുകാട്ടില്‍, ടോമി തോമസ് കുന്നത്തൂര്‍, വി.ടി. മത്തായി വാളിയാങ്കല്‍, റ്റിസി രാജു കടലംകാട്ട്, അന്നക്കുട്ടി തോമസ് പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനാനന്തരം വിശുദ്ധ കുര്‍ബാന, വചനസന്ദേശം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.