ഭക്ഷണ ശേഖരണ വിതരണം രണ്ടാം വര്‍ഷത്തിലേക്ക്
1461465
Wednesday, October 16, 2024 5:45 AM IST
കടനാട്: സെന്റ് അഗസ്റ്റിന് ഫൊറോനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 57-ാമത് വാര്‍ഷിക പൊതുയോഗവും ഭക്ഷണപ്പൊതി ശേഖരണ വിതരണത്തിന്റെ ഒന്നാം വാര്‍ഷികവും നാളെ രണ്ടിന് കടനാട് പള്ളി പാരിഷ് ഹാളില്‍ നടക്കും.
സൊസൈറ്റി ഭാരവാഹികള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന ഭക്ഷണപ്പൊതികള്‍ പത്തോളം അഗതി മന്ദിരങ്ങളിലും ബാലഭവനിലും മാസത്തില്‍ രണ്ടു തവണ എത്തിച്ചു നല്‍കുന്നുണ്ട്.
ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്പുരയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ് മുഖ്യപ്രഭാഷണം നടത്തും. രൂപത ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, രൂപത പ്രസിഡന്റ് ബേബി അറയ്ക്കപ്പറമ്പില്‍, ഫാ. ഐസക് പെരിങ്ങാമലയില്‍, ശാഖാ പ്രസിഡന്റ് ജോയി മള്ളിയില്‍, സിസ്റ്റര്‍ ട്രീസ, ജോസ് അമ്പലത്തുങ്കല്‍, ജോര്‍ജ് ഇളന്തോട്ടം, റോയി അരീക്കാട്ട്, ഷാജി ചിറ്റേട്ട് എന്നിവര്‍ പ്രസംഗിക്കും. ആദ്യകാല വിന്‍സെന്റ് ഡി പോള്‍ പ്രവര്ത്തകന് സക്കറിയ ചിറപ്പുറത്തിനെ സമ്മേളനത്തില്‍ ആദരിക്കും.