ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
1461463
Wednesday, October 16, 2024 5:45 AM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ പയപ്പാറില്‍ വാഹനമിടിച്ച് തകര്‍ന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. ഒന്നര വര്‍ഷമായി ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു കിടക്കുകയാണ്.
വാഹനമിടിച്ച് ഇതിന്റെ ഇരിപ്പിടങ്ങള്‍ തകര്‍ന്ന നിലയിലും മുകള്‍ ഭാഗത്തെ ഷീറ്റുകൾ ചെരിഞ്ഞ നിലയിലാണുമാണ്. അകത്തു കയറി നിന്നാല്‍ വെയിലും മഴയും ഏല്‍ക്കേണ്ടി വരുമെന്നതിനാല്‍ ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാര്‍ ഉപേക്ഷിച്ച നിലയിലാണ്. ബസ് കാത്തിരിപ്പുകേന്ദ്രം ഉടന്‍ പുനര്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.