പാലാ ബെറ്റര്‍ ഹോംസ് എക്സിബിഷന് സമാപിച്ചു
1461462
Wednesday, October 16, 2024 5:45 AM IST
പാലാ: ടൗണ്‍ ഹാളില്‍ നടന്നുവന്ന 17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷന് സമാപിച്ചു. സമാപനദിവസം കൈയെഴുത്ത് മത്സരവും വാവാ സുരേഷിന്റെ ക്ലാസും കാര്‍ഷിക ക്വിസ് മത്സരവും നടന്നു.
പാലാ ടൗണ്‍ ജേസീസ് പ്രസിഡന്റ് പ്രഫ. ടോമി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. മാണി സി. കാപ്പന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കര്‍ഷകമിത്ര അവാര്‍ഡ് ജോര്‍ജ് കുളങ്ങരയ്ക്കും പ്രഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ബാബു സല്ക്കാറിനും സമ്മാനിച്ചു. വക്കച്ചന് മറ്റത്തില്‍, ജിന്സണ് ആന്റണി, ജോര്‍ജ് അപ്പശേരി, ജോസ് ചന്ദ്രത്തില് എന്നിവര്‍ പ്രസംഗിച്ചു.