പാലാ ഉപജില്ലാ ശാസ്ത്രോത്സവം ഭരണങ്ങാനത്ത്
1461461
Wednesday, October 16, 2024 5:45 AM IST
പാലാ: പാലാ ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിൽ 17, 18 തീയതികളില്‍ നടത്തും.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 65 സ്കൂളുകളില്‍ നിന്നായി 2600 കുട്ടികള്‍ മാറ്റുരയ്ക്കും. 17നു രാവിലെ 9.30 ന് മത്സരങ്ങള്‍ ആരംഭിക്കും. 17നു ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിലും 18നു സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലുമായി 230 മത്സരയിനങ്ങള്‍ വിവിധ വേദികളില്‍ നടത്തും.
17നു രാവിലെ 10.30ന് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമിയുടെ അധ്യക്ഷതയില്‍ ആതിഥേയ സ്കൂളായ സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ഉപജില്ലാ എഇഒ ബി. ഷൈല, പ്രഥമാധ്യാപിക സിസ്റ്റര്‍ സെലിന് ലൂക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് തോമസ് ചെമ്പകശേരി, വാര്‍ഡ് മെംബര്‍ ലിസി സണ്ണി, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കണ്ണന്താനം, പിടിഎ പ്രസിഡന്റ് ചെയ്സ് തോമസ് എന്നിവര്‍ പ്രസംഗിക്കും.
18നു വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെംബര്‍ ലിസി സണ്ണി, എഇഒ ബി. ഷൈല, എച്ച്എം ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും ഭരണങ്ങാനം വാര്‍ഡ് മെംബറുമായ ജോസുകുട്ടി അമ്പലമറ്റത്തില്‍, എഇഒ ബി. ഷൈല, ഷിബുമോന്‍ ജോര്‍ജ്, ചെയ്സ് തോമസ്, ആല്ബിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.