സാമ്പത്തിക സാക്ഷരത: അരുവിത്തുറ കോളജും അർഥ നിർമിതിയും ധാരണാപത്രം ഒപ്പുവച്ചു
1461460
Wednesday, October 16, 2024 5:45 AM IST
അരുവിത്തുറ: വിദ്യാർഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായുള്ള സൗജന്യ പദ്ധതിയുടെ ധാരണാപത്രത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർഥ നിർമിതി ഫൗണ്ടേഷനും ഒപ്പുവച്ചു.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർഥ നിർമിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ജോഷി ജോണിന് ധാരണാപത്രം കൈമാറി.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്ലേസ്മെന്റ് ഓഫീസർ ബിനോയ് സി. ജോർജ്, അർഥ നിർമിതി പാലാ റീജണൽ മേധാവി ഡെന്നി അലക്സ്, അലക്സ് കുര്യൻ, ടോണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.