മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ സമരാഗ്നി നാളെ
1461047
Monday, October 14, 2024 11:38 PM IST
കോട്ടയം: മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരാഗ്നി നാളെ രാവിലെ 10നു കളക്ടറേറ്റിനു മുന്നില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫാ. ജേക്കബ് ജോര്‍ജ്, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, റഫീക്ക് അഹമ്മദ് സഖാഫി, സംരക്ഷണ സമിതി ചെയര്മാന് റോയി വാരിക്കാട്ട്, വൈസ് ചെയര്മാന് ആമ്പല്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, ട്രഷറര്‍ ഖാലിദ് സഖാഫി, വര്‍ക്കിംഗ് ചെയര്മാന് ഷിബു കെ. തമ്പി എന്നിവര്‍ പ്രസംഗിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് 30നു ആലപ്പുഴയിലും അടുത്തമാസം സെക്രട്ടേറിയറ്റ്, പാര്‍ലമെന്റ് എന്നിവയുടെ മുന്നില്‍ സമരം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് ചെയര്മാന് ആമ്പല്‍ ജോര്‍ജ്, ഹരി ഉണ്ണിപ്പിള്ളി, യൂസഫ് സഖാഫി, മുരളി തകടിയേല്‍, ചാള്‍സ് വേങ്കടത്ത് എന്നിവര്‍ പങ്കെടുത്തു.