ചങ്ങനാശേരി ബൈപാസില്‍ പാലാത്രച്ചിറ ജംഗ്ഷനിലെ പൂന്തോട്ടം നശിപ്പിച്ചവരെക്കുറിച്ച് സൂചന
1460976
Monday, October 14, 2024 6:50 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ പാലാത്രച്ചിറ ജംഗ്ഷനിലെ ഡിവൈഡറില്‍ ചങ്ങനാശേരി ക്ലബ് വച്ചുപിടിപ്പിച്ച പൂന്തോട്ടം കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചവര്‍ പോലീസ് വലയിലായതായി സൂചന.
ആയിരക്കണക്കിനു രൂപ മുടക്കി വച്ചുപിടിപ്പിച്ച ചെടികളാണ് സാമൂഹ്യവിരുദ്ധര്‍ കളനാശിനി ഉപയോഗിച്ചു നശിപ്പിച്ചത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെടികള്‍ നശിപ്പിച്ചതു സംബന്ധിച്ച് ചങ്ങനാശേരി ക്ലബ് പോലീസിനു പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയിലെ ഒരു രാത്രി വാഹനത്തിലെത്തിയ ആള് ചെടികളില്‍ കളനാശിനി സ്പ്രേ ചെയ്തശേഷം അതേ വാഹനത്തില്‍ തിരികെപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു.
ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.