എകെസിസി കാഞ്ഞിരമറ്റം യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം
1460866
Monday, October 14, 2024 3:13 AM IST
കാഞ്ഞിരമറ്റം: എകെസിസി കാഞ്ഞിരമറ്റം യൂണിറ്റിന്റെ 2024-25 പ്രവർത്തനവർഷ ഉദ്ഘാടനം രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ. ജോസഫ് മടത്തിപ്പറമ്പിൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, സെക്രട്ടറി ടോമിച്ചൻ കരുകുറ്റിയിൽ, യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി റോബേഷ് തോമസ്, മുൻ പ്രസിഡന്റ് ജോസ് ചെരിപുറം, പിതൃവേദി പ്രസിഡന്റ് സജിമോൻ നാഗമറ്റം എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായ ജോജോ മറ്റം, ജോർജുകുട്ടി കുന്നപ്പള്ളി, ബെന്നി വേങ്ങത്താനം, സാജൻ മൂങ്ങാമാക്കൽ, ജയിംസ് പെരുമന, മാത്തുക്കുട്ടി പ്ലാത്തറ, ടോണി പായ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ ബൈബിൾ പുതിയ നിയമവും പഴയ നിയമവും പകർത്തി എഴുതിയ ലൂസി ടോമിച്ചൻ കുളത്തുങ്കലിനെയും വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ ജൂവൽ മരിയ ബിന്നി, ഡോണ എലിസബത്ത് ജോഷി എന്നിവരെയും ആദരിച്ചു.