പാല് ഗുണനിലവാര ബോധവത്കരണ പരിപാടി 14ന്
1460574
Friday, October 11, 2024 6:55 AM IST
പൊങ്ങന്താനം: ക്ഷീരവികസനവകുപ്പ് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെയും പൊങ്ങന്താനം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 14ന് രാവിലെ 10.30 മുതല്‍ പൊങ്ങന്താനം കൂടത്തിങ്കല്‍ ബില്‍ഡിംഗില്‍ പാല് ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സൈനാ തോമസ് അധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. ശാരദ പദ്ധതി വിശദീകരണം നടത്തും.