കാഴ്ചദിനം ആചരിച്ചു
1460569
Friday, October 11, 2024 6:55 AM IST
കുമരകം: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും നേതൃത്വത്തില്‍ ജില്ലാതല കാഴ്ചാദിന പരിപാടി കുമരകത്ത് സംഘടിപ്പിച്ചു.
കുമരകം സാംസ്കാരികനിലയത്തില്‍ നടന്ന ചടങ്ങ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍, ഡോ. വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്‍സി ടി.കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു,
ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.