ലോക മാനസികാരോഗ്യ ദിനാചരണം
1460444
Friday, October 11, 2024 5:18 AM IST
കാഞ്ഞിരപ്പള്ളി: രൂപതയുടെ കീഴിലുള്ള വീ കെയർ സെന്ററിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് ചെങ്കൽ പത്തൊമ്പതാംമൈൽ എയ്ഞ്ചൽസ് വില്ലേജിൽ 2025 ജനുവരിയിൽ നടക്കുന്ന സദ്ഗമയ ഫെസ്റ്റ് 2025 ന്റെ മുന്നോടിയായി ട്വന്റി-ട്വന്റി ഇവന്റ് പ്രഖ്യാപനം ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേൽ നടത്തി. വീ കെയർ സെന്ററും അസോസിയേഷൻ ഫോർ ദ ഇന്റലക്ച്വലി ഡിസേബിൾഡും എക്സെപ്ഷണൽ ലേണിംഗും സംയുക്തമായാണ് സദ്ഗമയ എബിലിറ്റി ഫെസ്റ്റ് 25 സംഘടിപ്പിക്കുന്നത്. പേരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡും വാഴൂർ ബ്ലോക്ക് പഞ്ചായത്തും പരിപാടികളുടെ സംഘാടകരാണ്.
പരിപാടിക്കു തുടക്കംകുറിച്ചു ലോക മാനസികാരോഗ്യ ദിനചാരണവും ഫ്രണ്ട്സ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രഖ്യാപനവും നടത്തി. ഫാ. ജോസഫ് കുന്നത്തുപുരയിടം ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രതിനിധി സിസ്റ്റർ ടീന ഏബ്രഹാം എഒ, സൈക്കോളജിസ്റ്റ് എക്സപ്ഷണൽ ലേണിംഗ് അക്ഷരശ്രുതി, സദ്ഗമയ എബിലിറ്റി ഫെസ്റ്റ് കൺവീനർ സിജോ ആന്റണി ജോസ്, പിടിഎ പ്രസിഡന്റ് ടി.എം. ജോൺ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കുമായി സദ്ഗമയ എബിലിറ്റി ഫെസ്റ്റ് 2025 ലോഗോ ഡിസൈൻ ചെയ്യുന്നതിനുള്ള കാമ്പയിൻ പ്രഖ്യാപിക്കുകയും ചെയ്തു.