ദൈവദാസന് മാര്‍ കാവുകാട്ടിന്റെ ദീപ്തസ്മരണകളുണര്‍ത്തി ശ്രാദ്ധപ്പെരുന്നാള്‍
1460162
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ ദീപ്തസ്മരണകളുമായി 55-ാം ശ്രാദ്ധപ്പെരുന്നാള്‍ ഭക്തിനിര്‍ഭരം. വിശ്വാസികളുടെ വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പള്ളിയും പരിസരങ്ങളും വിശ്വാസികളാൽ നിറഞ്ഞു. മാര്‍ മാത്യു കാവുകാട്ടിന്റെ സ്മരണാര്‍ഥം ഭവനങ്ങളില്‍ തയാറാക്കിയ പൊതിച്ചോര്‍ നേര്ച്ചയുമായെത്തിയ വിശ്വാസിസമൂഹം പള്ളിയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുത്ത് നേര്ച്ചസദ്യയില് പങ്കെടുത്താണ് മടങ്ങിയത്.
വിവിധ സമയങ്ങളില്‍ ഫാ. ജയിംസ് കുന്നത്ത്, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. സെബാസ്റ്റ്യന്‍ കളത്തില്‍പ്പറമ്പില്‍, ഫാ. ബിന്റോ മനയത്ത്, ഫാ. ജേക്കബ് കളത്തിവീട്ടില്‍, ഫാ. ഷെറിന് കുറശേരി, ഫാ. യോഹന്നാന് കട്ടത്തറ, ഫാ. സച്ചിന് മരങ്ങാട്ട്, ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍, ഫാ. ലിബിന് തുണ്ടുകളം, ഫാ. മാത്യൂ കാവനാട്ട്, ഫാ. ആന്റണി അറയ്ക്കത്തറ തുടങ്ങിയവര്‍ വിശുദ്ധകുര്ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.
വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സലര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് ആലഞ്ചേരി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ.ജോണ്‍ പ്ലാത്താനം, ഫാ. ആന്റണി തുണ്ടുകളം, ഫാ. മാത്യു കാവനാട്ട്, ഫാ. ആന്റണി അറക്കത്തറ, ജനറല്‍കണ്‍വീനര്‍ എ.ജെ. ജോസഫ് ആലഞ്ചേരി, കൈക്കാരന്മാരായ ജോമി കാവാലംപുത്തന്പുരക്കല്, ബിനോ ജോണ്‍, ലാലിച്ചന്‍ മുക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, തോമസ് കുളത്തുങ്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.