ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
1460152
Thursday, October 10, 2024 6:25 AM IST
വൈക്കം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15ന് മുറിഞ്ഞപുഴ പാലത്തിനു സമീപമായിരുന്നു അപകടം. വൈക്കത്തു നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ബൈക്ക് യാത്രികനായ പിറവം സ്വദേശിയായ യുവാവിന്റെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരും ബസ് തൊഴിലാളികളും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളം സ്പെഷിലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.