കേരള കോൺഗ്രസ് - എം അറുപതാം ജന്മദിനാചരണം നടത്തി
1460081
Wednesday, October 9, 2024 11:44 PM IST
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് - എം പാർട്ടിയുടെ അറുപതാം ജന്മദിനാചരണം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കുരിശുങ്കൽ ജംഗ്ഷനിലെ കൊടിമരത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജൻ മണ്ണംപ്ലാക്കൽ പാർട്ടി ഉയർത്തി.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്ത് മെംബർമാരായ ബിജു ചക്കാല, റിജോ വാളാന്തറ, ബേബി പനക്കൽ, സെലിൻ സിജോ, റെജി കൊച്ചുകരിപ്പാപറമ്പിൽ, ജോഷി അഞ്ചനാട്ട്, അൻസമ്മ മാത്യു, അജു പനക്കൽ, സോബി സെബാസ്റ്റ്യൻ, ഡോമിനിക് മണ്ണംപ്ലാക്കൽ, സോജൻ കുഴിപ്പാല, ലാലിച്ചൻ പാട്ടപറമ്പിൽ, ജിജോ കാവാലം, ദിലീപ് കൊണ്ടൂപറമ്പിൽ, കെ.എം. മാത്യു, വിഴിക്കത്തോട് ജയകുമാർ, ജോയി കൈപ്പൻപ്ലാക്കൽ, നാസർ സലാം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വാർഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പതാക ഉയർത്തി.
പൊൻകുന്നം: ചിറക്കടവ് മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ഷാജി പാമ്പൂരി നിർവഹിച്ചു. സുമേഷ് ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ സണ്ണി ഞള്ളിയിൽ, ഷിബു വയലിൽ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, രാഹുൽ ബി. പിള്ള, ഫിനോ പുതുപ്പറമ്പിൽ, ശ്രീകാന്ത് എസ്. ബാബു, ഷാജി നഗരൂർ, ടോമി പാമ്പൂരി, സോണി ഇടക്കലത്ത്, ടോമി അരിക്കുന്നേൽ, മോൻസി ഈറ്റത്തോട്ട്, ജോബി അയലൂപ്പറമ്പിൽ, റെജി കാവുങ്കൽ, ടി.എം. മാത്തുക്കുട്ടി തൊമ്മിത്താഴെ, തോമസ് ഒരപ്പാഞ്ചിറ, കെ.എ. എബ്രഹാം കുരീക്കാട്ട്, മാത്തുക്കുട്ടി പൂവത്താനിക്കുന്നേൽ, റിച്ചു സുരേഷ്, ലിജോ കുന്നപ്പള്ളി, അനന്തു എസ്. കുമാർ, സുരേഷ് കുന്നപ്പള്ളി, തോമസുകുട്ടി ചെന്നാകുന്ന് എന്നിവർ പതാക ഉയർത്തി. സമാപന സമ്മേളനം മാത്തുക്കുട്ടി പൂവത്താനിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആന്റ്ണി മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി.
പൈക: എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണത്തിൽമണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ പതാക ഉയർത്തി. സംസ്ഥാന സ്റ്റിയറിയംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജിമ്മിച്ചൻ മണ്ഡപം, വിൽസൺ പതിപ്പള്ളി, ജോസ് അയർക്കുന്നം, സനൽ നെല്ലിക്കൽ, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, സുശീലൻ പണിക്കർ, ആഗസ്തി പേഴുംതോട്ടം, തോമാച്ചൻ പുളിക്കൽ, ജസ്റ്റിൻ വട്ടക്കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, ബിനേഷ് പാറാംതോട്ട്, ജോമോൻ കൊല്ലംകൊമ്പിൽ, കുര്യൻ നരിപ്പാറ, ബാബു വെള്ളാപ്പാണി, തോമസ് ബേബി, അജി അമ്പലത്തറ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന 60ാം ജന്മദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കണ്ണിമല: കേരള കോൺഗ്രസ് - എം പാർട്ടിയുടെ 60ാം ജന്മദിനാചരണം കണ്ണിമല വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. വാർഡ് പ്രസിഡന്റ് അജി വെട്ടുകല്ലാംകുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം തോമസ് പാലുക്കുന്നേൽ ജന്മദിന സന്ദേശം നൽകി. പഞ്ചായത്തംഗം ബിൻസി മാനുവൽ, മാത്യൂസ് വെട്ടുകല്ലാംകുഴി, റെജി പൊട്ടംപ്ലാക്കൽ, ബാബു പറയ്ക്കൽ, സിജോ പരുതേപതിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.