ബേത്സഥാ സൗഖ്യ ശുശ്രൂഷ
1460071
Wednesday, October 9, 2024 11:44 PM IST
പാലാ: രൂപതാ കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് 2.15 വരെ പാലാ കത്തീഡ്രലില്‍ ബേത്സഥാ സൗഖ്യ ശുശ്രൂഷ നടത്തും. ജപമാല, വിശുദ്ധ കുര്‍ബാന, ഉച്ചക്ക് 12 ന് വചനപ്രഘോഷണം - ഫാ. ഷാജി തുമ്പേച്ചിറയില്‍. ഒന്നിന് ദിവ്യകാരുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ആല്ബിന് പുതുപ്പറമ്പില്‍, കരിസ്മാറ്റിക് സോണല്‍ സര്‍വീസ് ടീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.