ഫ്രാന്‍സിസ് ജോര്‍ജ് എംപിക്കു സ്വീകരണം നല്കി
1459849
Wednesday, October 9, 2024 5:46 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് കുമാരനെല്ലൂര്‍ മണ്ഡലം കുടുംബ സംഗമത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപിക്കു സ്വീകരണം നല്കി. പുതിയ അംഗങ്ങള്‍ക്കുള്ള മെംബര്‍ഷിപ്പ് വിതരണം സാബു കെ. തോമസിന് അംഗത്വം നല്കി ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
കുടുംബ സംഗമം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അപു ജോണ്‍ ജോസഫ്, ജോസ്മോന് പുഴക്കരോട്ട്, പ്രിന്‍സ് ലൂക്കോസ്, ജോയി ചെട്ടിശേരി, എബി എം. പൊന്നാട്ട്, പ്രമോദ് കൃഷ്ണന്, സാബു ഐക്കരപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.