കെഎസ്ഇബി ഉപഭോക്തൃസംഗമം
1459829
Wednesday, October 9, 2024 5:13 AM IST
പൊൻകുന്നം: കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനവാരത്തിന്റെ സമാപനഭാഗമായി പൊൻകുന്നം ഡിവിഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ ഉപഭോക്തൃസംഗമം ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ എ. ലീലാമ്മ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി.ആർ. കവിത വിഷയാവതരണം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചാത്തംഗങ്ങളായ ജെസി ഷാജൻ, പി.ആർ. അനുപമ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. റെജി, രേഖ ദാസ്, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ സാജമ്മ ജെ. പുന്നൂർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ലിജിമോൾ വി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എൻജിനിയർ എൻ.എസ്. പ്രസാദ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി.