ബിഎസ്എഫ് ജവാൻ പനി ബാധിച്ചു മരിച്ചു
1459815
Tuesday, October 8, 2024 11:17 PM IST
വാഗമൺ : അവധിക്ക് ശ്രീനഗറിൽ നിന്ന് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ പനി ബാധിച്ചു മരിച്ചു. വഴിക്കടവ് കുറത്തറയിൽ പങ്കജാക്ഷന്റെ മകൻ കെ. പി. ബൈജുവാണ് (39) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
അമ്മ തങ്കമ്മ. ഭാര്യ : സജിത ബൈജു പന്തളം ഇടപ്പോൺ ചേന്നാത്തയ്യത്ത് വടക്കേതിൽ കുടുംബാംഗം. മക്കൾ: അനുഗ്രഹ കെ. ബൈജു, ആദിത്യൻ കെ. ബൈജു. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ.